Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pantheeramkavu

പ​ന്തീ​രാ​ങ്കാ​വി​ൽ ടോ​ൾ പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്ഥാ​പി​ച്ച ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​ള്‍ പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്ന് മു​ത​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ചി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. രാ​വി​ലെ എ​ട്ടോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി എ​ത്തി ടോ​ള്‍ പി​രി​വ് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌

പ്ര​വ​ർ​ത്ത​ക​ർ ടോ​ള്‍ ന​ല്‍​കാ​തെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടു. ഇ​തോ​ടെ ത​ര്‍​ക്ക​വും വാ​ക്കേ​റ്റ​വും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ്ഥ​ല​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, പ്ര​ദേ​ശ​ത്തെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് ടോ​ളി​ൽ പൂ​ർ​ണ​മാ​യ ഇ​ള​വ് ന​ൽ​കു​ക, ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളെ ടോ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Latest News

Up